
ന്യൂഡല്‍ഹി : തെഹ് രിക് ഇ താലിബാനുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണ് പാക് സൈന്യത്തിന്റെ നീക്കമെന്ന് റിപ്പോർട്ട് . ഇതിനായി ഭീകര സംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ സഹായവും തേടിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം.
Read Also : ശബരിമല മണ്ഡലകാല തീര്‍ഥാടനം : ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി
ഹഖ്വാനി നെറ്റ്‌വര്‍ക്കിന്റെ തലവന്‍ സിറാജുദ്ദീന്‍ ഹഖാനിയുമായി പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടിടിപിയുമായി സ്ഥാപിക്കാനാണ് പാക് സൈന്യം ശ്രമിക്കുന്നത്. ബന്ധം ശക്തമായാല്‍ ഇത് ഉപയോഗപ്പെടുത്തി ഭീകരാക്രമണങ്ങള്‍ നടത്താനാണ് പാക് സൈന്യത്തിന്റെ പദ്ധതിയെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ടിടിപിയുമായി പാക് സൈന്യം ചര്‍ച്ചകള്‍ നടത്തിയത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ടിടിപി നേതാവ് ഇഷാനുള്ള ഇഷാന്‍ ഈ വിവരം ശരിവെയ്ക്കുന്നുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത് ഹഖാനി നെറ്റ്‌വര്‍ക്കാണെന്നും ഇഷാനുള്ള ഇഷാല്‍ വ്യക്തമാക്കുന്നുണ്ട്. നിരന്തരമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പാക് സൈന്യവും ടിടിപിയുമായി ഉടന്‍ ധാരണയിലെത്തുമെന്നാണ് സൂചന.
Post Your Comments