ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് ഇനി ഓൺലൈൻ വഴി വഴിപാട് നടത്താം.ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക് സേവ എന്ന ആപ്പിലുള്ളത്.
Read Also : കേരളത്തിൽ കോവിഡ് വാക്സിന്‍ വിതരണം ; ഐ സി എം ആർ വിവര ശേഖരണം തുടങ്ങി
ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനും കാണിക്കയും ദക്ഷിണയും നല്കാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച് ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ആപ്പ് .ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്‍ശന്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.
ഇംഗ്ലീഷ്- മലയാളം- സംസ്‌കൃതം സംയോജിത കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വഴിപാട് ബുക്കിംഗ്, ബില്ലിംഗ്, അക്കൗണ്ട്സ്, അസെറ്റ്സ്, കലവറ, കല്ല്യാണമണ്ഡപം ബുക്കിംഗ്, സ്റ്റാഫ്സ് അറ്റെന്‍ഡെന്‍സ്, മൊബൈല്‍ ബില്ലിംഗ്, മെമ്ബേഴ്സ് ഡാറ്റാ ബാങ്ക് മുതലായ ഒന്‍പത് മൊഡ്യൂളുകളും എസ് എം എസ് നോട്ടിഫിക്കേഷനും മലയാളം/ ഇംഗ്ലീഷ് പ്രിന്റിംഗും ഉള്‍പ്പെടുന്ന സമ്ബൂര്‍ണ ക്ഷേത്ര ഭരണ നിര്‍വഹണ സോഫ്റ്റ്വെയറാണ് സോപാനം.
Post Your Comments