Latest NewsMollywoodNewsEntertainment

ദിലീപിന്റെ മീനത്തില്‍ താലികെട്ട് നായികയെ ഓർമ്മയില്ലേ? താരത്തിന്റെ പുതിയ വിശേഷങ്ങൾ

കുഞ്ചാക്കോ ബബോബന്‍ നായകനായ ചന്ദാമാമ എന്ന ചിത്രത്തിലും അഭിനയിച്ച സുലേഖ b

ദിലീപിന്റെ ഹിറ്റ് ചിത്രമായ മീനത്തില്‍ താലിക്കെട്ടിലെ നായിക സുലേഖയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച ഓമനക്കുട്ടന്റെ ഭാര്യ മാലതിയായാണ് നടി അഭിനയിച്ചത്. വിവാഹശേഷം സിനിമ വിട്ട താരത്തിന്റെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കുഞ്ഞിനൊപ്പമുളള ഒരു ചിത്രമാണ് നടിയുടെതായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ചാക്കോ ബബോബന്‍ നായകനായ ചന്ദാമാമ എന്ന ചിത്രത്തിലും അഭിനയിച്ച സുലേഖയുടെ യഥാര്‍ത്ഥ പേര് തേജാലി ഘനേക്കര്‍ എന്നാണ്.

മൂവി മുന്‍ഷി, മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബേസ് ഗ്രൂപ്പുകളിൽ സുലേഖയെ പറ്റി വര്‍ഷങ്ങളായിട്ടുളള അന്വേഷണമായിരുന്നെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനില്‍ എ ഹിഡന്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവന്നെും കുറിച്ചുകൊണ്ട് അമല്‍ജോണ്‍ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

1999ല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്ബനിയില്‍ ജോലിക്ക് കയറിയ തേജാലി ഇടയ്ക്കു സിനിമയിൽ വേഷമിട്ടിരുന്നു. 2004ല്‍ വിവാഹം കഴിഞ്ഞ് കുടുംബത്തോടാപ്പം സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button