KeralaLatest NewsNews

നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; രണ്ടു പേര്‍ അറസ്റ്റില്‍

ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് പൊലീസിന്റെ പിടിയിലായത്

കൊച്ചി: അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വർണ്ണം അടക്കമുള്ള വസ്തുക്കൾ തട്ടിയെടുത്തു. കൊച്ചി ഇടപ്പള്ളി സ്വദേശിയായ പത്തൊന്‍പതുകാരനാണ് ഹണിട്രാപ്പില്‍ കുടുങ്ങിയത്. ഇടപ്പള്ളി സ്വദേശിയെ വീട്ടിൽ വിളിച്ചു വരുത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി.

ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് പൊലീസിന്റെ പിടിയിലായത്. ചേരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വാടകക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് അല്‍ത്താഫിന്റെ സുഹൃത്തായ പത്തൊൻപതുകാരനായ യുവാവിനെ വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച്‌ വീട്ടിൽ വരുത്തുകയായിരുന്നു. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി, പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ചേര്‍ന്ന് യുവാവിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. തട്ടിയെടുത്ത സ്വര്‍ണമാലയും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.

shortlink

Post Your Comments


Back to top button