തിരുവനന്തപുരം: കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭയിലെ 15ാം വാര്‍ഡായ ചുണ്ടംപുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തു തത്ക്കാലം വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
പിടിഎ റഹീം എംഎല്‍എയാണ് കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.
Post Your Comments