Latest NewsKeralaIndia

ബസില്‍നിന്നും വീണ്‌ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഝാര്‍ഖണ്ഡ്‌ സ്വദേശി യെ കൊലപ്പെടുത്തിയത്, സുഹൃത്തുക്കള്‍ അറസ്റ്റിൽ

കഴിഞ്ഞ അഞ്ചിന്‌ വെളുപ്പിനെ തടിയമ്പാട്‌ ടൗണിലാണ്‌ സുനിറാമിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്‌.

ചെറുതോണി: ബസില്‍നിന്നും വീണ്‌ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഝാര്‍ഖണ്ഡ്‌ സ്വദേശി സുനിറാമി(28) ന്റെ മരണം കൊലപാതകമാണെന്ന്‌ സ്‌ഥിരീകരിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ്‌ സ്വദേശികളായ സോനാലാല്‍ ടുഡു(19), ദൊത്തുമറാണ്ടി(20) എന്നിവരെ ഇടുക്കി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ അഞ്ചിന്‌ വെളുപ്പിനെ തടിയമ്പാട്‌ ടൗണിലാണ്‌ സുനിറാമിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്‌.

പോലീസ്‌ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ആറിന്‌ മരിച്ചു. മരണത്തില്‍ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി കറുപ്പുസ്വാമിയുടെ നിര്‍ദ്ദേശാനുസരണം തൊടുപുഴ ഡിവൈ.എസ്‌.പി: സദന്‍, ഇടുക്കി സി.ഐ: ബി. ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ കണ്ടെത്തിയത്‌.

യാത്രയ്‌ക്കിടയില്‍ ബസില്‍വച്ച്‌ പ്രതികളുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന്‌ സുനിറാമിനെ ബസില്‍നിന്നും പുറത്തേക്കെറിയുകയായിരുന്നു. ബസ്‌ ജീവനക്കാര്‍ സംഭവം അറിഞ്ഞിരുന്നില്ല.സഹയാത്രക്കാരെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഇവരും സംഭവം മറച്ചുവയ്‌ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button