Latest NewsKeralaNews

അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ. അപ്രത്തിരിക്കുന്ന പൃഥ്വിരാജിന്‍്റെ കാല് നോക്കാന്‍ തോന്നുന്നില്ലേ? ഇവള്‍ക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ? സദാചാര വാദികള്‍ക്ക് ഡോ.നെല്‍സണ്‍ ജോസഫിന്റെ മറുപടി

ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്ബൊഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ്

സോഷ്യൽ മീഡിയയിൽ സദാചാരം പഠിപ്പിക്കാൻ ഒരുകൂട്ടർ എപ്പോഴും സജീവമാണ് സംവിധായകന്‍ രഞ്ജിതും പൃഥ്വിരാജും ബിജു മേനോനും പങ്കെടുത്ത ഒരു അഭിമുഖത്തിലെ അവതാരകയ്ക്ക് നേരെ അശ്‌ളീല വിമർശനവുമായി എത്തിയ സോഷ്യല്‍ മീഡിയ കമന്റുകൾക്ക് മറുപടിയുമായി ‌ ഡോ.നെല്‍സണ്‍ ജോസഫ്. കുറച്ച്‌ മനുഷ്യര്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്നു, ആ ഇരുത്തം നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്ബൊഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്താണ് കുഴപ്പമെന്ന് നെല്‍സണ്‍ ഫേസ് ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.കാലിന് മുകളില്‍ കാല്‍ വെച്ചിരിക്കുന്ന അവതാരകയെ നോക്കി ‘അവളുടെ കാല്‍ അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ’ എന്ന് ആശങ്കപ്പെടുന്നവര്‍ എന്തുകൊണ്ട് ഒപ്പമിരിക്കുന്ന പൃഥ്വിരാജിന് നേര്‍ക്ക് ഇതേ ആശങ്ക പ്രകടിപ്പിക്കുന്നില്ലെന്നും ആ കാൽ ഇഷ്ടമായില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

അട മ്വോനെ, കേരള സംസ്കാരം. കുറച്ച്‌ നാള്‍ മുന്‍പ് നടന്നതാണെങ്കിലും ആ മനസ്ഥിതിക്ക് വലിയ വ്യത്യാസമൊന്നും ഇപ്പൊഴും വരാനിടയില്ലാത്തതുകൊണ്ട് എഴുതുന്നു.അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ. അപ്രത്തിരിക്കുന്ന പൃഥ്വിരാജിന്‍്റെ കാല് നോക്കാന്‍ തോന്നുന്നില്ലേ? ഡോണ്ട് യൂ ലൈക്ക്?. ഇവള്‍ക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ?.അട മോനെ.കേരള സംസ്കാരം Gone.

read also:സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചു, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ ‘അഭ്യുദയകാംക്ഷികളെ’യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു; പരിഹാസവുമായി ജലീല്‍

She is not respect to other, really shameകില്ലിങ്ങ് ഇംഗ്ലീഷ്. റെസ്പെക്റ്റ് ഇരിക്കുന്നത് കാലിന്‍്റെ ആംഗിള്‍ നോക്കിയാണല്ല്.ആങ്കര്‍ കാലിമ്മെ കാലും കേറ്റിയിരുന്ന് സംസാരിക്കുന്നതാണോ കേരള സംസ്കാരം?.യേയ്.ഉമ്മറത്ത് പോലും വരാമ്ബാടില്ല. അതാവണം നമ്മള്‍ സ്വപ്നം കാണേണ്ട കിനാശേരി.കമന്‍്റുകള്‍ വായിച്ചുപോയാല്‍ തോന്നുന്നത് ആ കാലിരിക്കുന്നത് അവരുടെയൊക്കെ നെഞ്ചത്താണ് എന്നാവും.ഏറ്റവും സാധാരണമായി കേട്ട വാദം പ്രായത്തെയെങ്കിലും ബഹുമാനിക്കണമെന്നാണ്.വ്യക്തിപരമായിപ്പറഞ്ഞാല്‍ പ്രായമല്ല ഒരാളെ ബഹുമാനത്തിന് അര്‍ഹമാക്കുന്നത് എന്നാണ് അഭിപ്രായം. എത്ര വര്‍ഷം ഭൂമിയില്‍ ജീവിച്ചെന്നതല്ല ബഹുമാനിക്കാനുള്ള കാരണം. അത് എങ്ങനെ ജീവിക്കുന്നുവെന്നതാവണം.ചെറുപ്പത്തിലുണ്ടായ സെക്ഷ്വല്‍ അബ്യൂസിനെക്കുറിച്ച്‌ പറഞ്ഞ വാര്‍ത്തയ്ക്കടിയില്‍ ചെന്ന് ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു എന്ന് കമന്‍്റിടുന്നയാളെയൊക്കെ തല നരച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് ബഹുമാനിക്കണം എന്ന് പറഞ്ഞാല്‍ സൗകര്യപ്പെടില്ല എന്നാണ് മറുപടി.

രണ്ട് കാലുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുമ്ബൊഴുണ്ടാവുന്ന ആങ്കിള്‍ എത്രയാണെന്ന് നോക്കിയാണല്ലോ ഇപ്പൊ ബഹുമാനം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ പോവുന്നത്.അതും എത്ര കൃത്യമായാണ് അവതാരകയുടെ കാല്‍ മാത്രം അവിടെ പ്രശ്നമാവുന്നതെന്ന് നോക്കണം.പ്രായത്തില്‍ അവിടെ ഏറ്റവും മുതിര്‍ന്നയാള്‍ സംവിധായകന്‍ രഞ്ജിത് ആവും. പൃഥ്വിരാജും അവതാരകയും ഇരിക്കുന്നത് അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനിലാണ്.അതില്‍ കൃത്യമായി അവതാരകയെത്തന്നെ തിരഞ്ഞിട്ട് ആക്രമിക്കുന്നത് നോക്ക്യേ.അതെന്ത്.പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ?.കുറച്ച്‌ മനുഷ്യര്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്നു.ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്ബൊഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ് ഇത്ര കുരു പൊട്ടാന്‍ ഹേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button