Latest NewsNewsDevotional

വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട ;അതിനു പിന്നിലെ ഐതീഹ്യം അറിയാം

രാജ്യമെങ്ങും ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തിൽ അതി രാവിലെ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമാണ്. എന്നാൽ ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിലെ ഐതിഹ്യത്തെ ക്കുറിച്ചു അറിയാം.

ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷം. യുദ്ധത്തിൽ വിജയിച്ചു വന്നശേഷം ശരീരവേദനയകറ്റാൻ ഭഗവാൻ എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ദിനത്തിൽ എണ്ണ തേച്ചുകുളിക്കണം എന്ന് പറയുന്നത്.

പ്രായഭേദമന്യേ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച്‌ കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണെന്നാണ് വിശ്വാസം. കൂടാതെ, ഈ ദിവസം ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്. ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments


Back to top button