ബേക്കൽ: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറാണെന്ന് പോലീസ് അറിയിക്കുകയുണ്ടായി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ബേക്കൽ പോലീസ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി.
2020 ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ വിപിൻലാലിനെ കാണാൻ പ്രദീപ് കുമാർ ബേക്കലിലെത്തുന്നത്. വിപിന്റെ ബന്ധുവീട്ടിലും അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജുവലറിയിലുമൊക്കെ ഇയാൾ പോയിരുന്നു.
വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ, അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും, മൊഴിമാറ്റാൻ ആവശ്യപ്പെടുയും ചെയ്യുകയുണ്ടായി. കത്തുകളിലൂടെയും ഭീഷണി തുടർന്നിരുന്നു. ഭീഷണി സഹിക്കാതായപ്പോൾ സെപ്തംബർ 26ന് വിപിൻ ബേക്കൽ പൊലീസിൽ പരാതി നൽകുകയുണ്ടായി.
അന്വേഷണത്തിൽ ജുവലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയിൽ രേഖകളും കണ്ടെത്തിയതോടെയാണ് ഭീഷണിയ്ക്ക് പിന്നിൽ പ്രദീപാണെന്ന് പോലീസ് തിരിച്ചറിയുന്നത്. സംഭവത്തിൽ വൻ ഗുഢാലോചന നടന്നതായി പൊലീസ് സംശയിക്കുകയാണ്. വിപിൻ ലാലാണ് നേരത്തെ ജയിലിൽ വച്ച് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി അടക്കമുളളവർക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാൻ സഹായിക്കുകയുണ്ടായത്. കൃത്യം നടത്തി കഴിഞ്ഞെന്നും അതിനുളള പണം ലഭിക്കണമെന്നും പറയുന്ന കത്ത് വലിയൊരു വിവാദം തന്നെയുണ്ടാക്കി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാർത്ഥിയായ വിപിൻലാൽ അന്ന് ജയിലിലുണ്ടായിരുന്നത്.
കത്തുപുറത്തു വന്നതിന് പിന്നാലെ വിപിൻലാലിനെ കേസിൽ ആദ്യം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു ഉണ്ടായത്. സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദ്ധാനം ലഭിച്ചുവെന്നും, ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും യുവാവ് ഒരു സ്വകാര്യ ചാനലിനോട് നേരത്തെ പറയുകയുണ്ടായിരുന്നു.
Post Your Comments