Latest NewsKeralaNews

ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ചു… പീഡനം ഹോട്ടല്‍മുറിയില്‍ … വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ആലത്തൂര്‍: ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ചു… പീഡനം ഹോട്ടല്‍മുറിയില്‍ … വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് അറസ്റ്റിലായത്. 3 മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ചികിത്സ തേടി എത്തിയ യുവതിയെ സുഹൃത്തിന്റെ വീട്ടിലും ഹോട്ടല്‍ മുറിയിലുമെത്തിച്ചാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വടക്കാഞ്ചേരി വള്ളിയോടുള്ള സുഹൃത്തിന്റെ വീട്ടിലും പാലക്കാട് ഹോട്ടല്‍ മുറിയിലും വെച്ചാണ് പീഡനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button