നടനും, സംവിധായകനും, നൃത്തസംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സഹോദരീ പുത്രിയുമായി താരം പ്രണയത്തിലാണെന്നും വിവാഹം അധികം വൈകാതെയുണ്ടാകുമെന്നുമാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തകള്‍ പ്രഭുദേവയോ കുടുംബമോ സ്ഥിരീകരിച്ചിട്ടില്ല.
ആദ്യ ഭാര്യ റംലത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് ആണ്മക്കള് ഉണ്ട്. നടി നയന്‍താരയുമായി പ്രണയത്തിലായതോടെ റംലത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. താന്‍ സംവിധാനം ചെയ്ത് സല്മാന് ഖാന് നായകനായെത്തുന്ന ‘രാധേ ‘ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോള്‍. പ്രഭുദേവ നായകനായെത്തുന്ന ഏതാനും ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Post Your Comments