KeralaLatest NewsNews

കോടിയേരിയുടെ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ അവധി പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങലെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ അറിയിക്കുകയുണ്ടായി. പാർട്ടി കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി നിൽക്കുന്നത് കൂടുതൽ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണെന്നും എം വി ഗോവിന്ദൻ പറയുകയുണ്ടായി. സെക്രട്ടറിയുടെ മാറ്റം പാർട്ടിയെയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയും ബാധിക്കില്ലെന്നാണ് മുതിർന്ന നേതാവ് പറയുകയുണ്ടായി.

കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിർവ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാൾക്ക് ചുമതല നൽകുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കുറച്ച് കൂടി തുടർച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഈ പശ്ചാത്തലത്തിൽ ആണ് സഖാവ് എ വിജയരാഘവനെ ചുമതലപ്പെടുത്തിയത്. എം വി ഗോവിന്ദൻ വിശദീകരിച്ചു.

ബിനീഷിനെതിരായ കേസുകളാണോ മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോൾ മകനെതിരായ ആരോപണങ്ങളെ പറ്റി പാർട്ടിയും കോടിയേരിയും നേരത്തേ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി നൽകിയത്. നേരത്തേ രണ്ട് തവണ ചികിത്സയ്ക്ക് പോയപ്പോഴും ചുമതല ആരെയും ഏൽപ്പിച്ചില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കുറച്ച് കൂടി ചികിത്സ ആവശ്യമാണെന്നായിരുന്നു മറുപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button