Latest NewsKeralaNews

അങ്ങനെ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പടിയിറങ്ങുകയാണ്… പൂമൂടലും ശത്രുസംഹാരവും ബലാത്സംഗവും മയക്കുമരുന്നും അങ്ങനെ എല്ലാം വിവാദങ്ങള്‍ക്കും മറുപടിയായി സ്ഥാനം ഒഴിയലും

 

കൊച്ചി: അങ്ങനെ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടി സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. പൂമൂടലും ശത്രുസംഹാരവും ബലാത്സംഗവും മയക്കുമരുന്നും അങ്ങനെ എല്ലാം വിവാദങ്ങള്‍ക്കും മറുപടിയായി കോടിയേരിയുടെ സ്ഥാനം ഒഴിയലും . ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലച്ച ഘട്ടത്തിലാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്.
2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ച കാലം മുതല്‍ അദ്ദേഹത്തിന്റെ മക്കളെ കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിവാദങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിച്ചു കൊണ്ടാണ് ഒടുവില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഉയരുന്നത്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാമനായി അറിയപ്പെട്ട കോടിയേരിയെ സംബന്ധിച്ചിടത്തോളം ഇത് പടിയിറക്കത്തിന്റെ സമയം കൂടിയാണ്. ഇനി പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം കരുത്തനായി തുടരുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ശക്തമായിരിക്കയാണ്. പിണറായി കൂടി കൈവിട്ടതു കൊണ്ടാണോ കോടിയേരി പടിയിറങ്ങുന്നത് എന്നാണ് ഇനി അറിയേണ്ടതാണ്.

Read Also : കോടിയേരിയുടെ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല

ശബരിമല വിഷയം ആളികത്തിയപ്പോള്‍ സിപിഎം 20ല്‍ 19 ലോക്‌സഭാ സീറ്റിലും തോറ്റു. ഈ പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കോടിയേരിയുടെ മകനെതിരെ പീഡന ആരോപണമെത്തുന്നത്. പിന്നാലെ മക്കളെ കൊണ്ടുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി എത്തുകയായിരുന്നു. ആദ്യം ബിനീഷിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും കേസുകളുമാണ് കുരുക്കായത്. അച്ഛന്റെ ലേബലില്‍ പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും എത്തി. ഇതോടെ ബിനീഷ് പതിയെ രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ട് പോയി.

ഇപ്പോള്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ബലാല്‍സംഗ കേസിന്റെ നിജസ്ഥിതി എന്താണെന്നത് അന്വേഷണത്തിലൂടെ ബോധ്യപെടേണ്ടതാണെങ്കിലും സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും പുതിയ ആരോപണം വല്ലാതെ പ്രതിരോധത്തിലാക്കി. ഈ വിഷയം ഒരു വിധത്തില്‍ ഒതുങ്ങിയപ്പോഴാണ് അടുത്ത വിവാദവും എത്തിയത്. നേരത്തെ ദുബായിയിലെ വ്യവസായിയാണ് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞെതെന്ന് ആരോപണവുമായി രംഗത്തെത്തിയത്. പണം തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെയായപ്പോള്‍ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കുകയായിരുന്നു. ദുബായ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ബിനോയിയുടെ പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ദുബായില്‍നിന്ന് പുറത്തുപോകുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടത്തുകയും ചെയ്തിരുന്നു. പത്തുലക്ഷം ദിര്‍ഹം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു കേസ്. പിന്നീട് ഉന്നത ഇടപടെലിലൂടെ കേസ് ഒതുക്കി തീര്‍ത്തു. ഇതിന് ശേഷവും ബിനോയ് അച്ഛന് തലവേദനയായി മാറി

ബിനോയിയുടെ തലവേദന ഒഴിഞ്ഞ ഘട്ടത്തിലാണ് അടുത്ത ബിനീഷ് കോടിയേരി വിവാദത്തില്‍ ആകുന്നത്. മയക്കുമരുന്നു കേസില്‍ കുടുങ്ങിയ ബിനീഷിനെ കോടിയേരി പരസ്യമായി തള്ളിപ്പറഞ്ഞിട്ടും കാര്യമാുണ്ടായില്ല. തിരുവനന്തപുരത്തെ വീ്ട്ടില്‍ ഇഡി റെയ്ഡ് നടത്തുകയും കുടുംബം തന്നെ കൂടുതല്‍ വിവാദത്തില്‍ ആകുകയും ചെയ്തിരുന്നു.

മന്ത്രിയെന്ന നിലയിലൊ വ്യക്തിയെന്ന നിലയിലൊ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലൊ ചീത്തപ്പേരുകള്‍ ഒന്നും ഇതുവരെ കേള്‍പ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണനാണ് മകന്റെ പേരില്‍ രാജ്യത്തെ പ്രബലമായ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്നത്. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button