ഭുവനേശ്വര്‍ : 30 കിലോമീറ്റര്‍ ദൂരെ പറക്കുന്ന വിമാനങ്ങള്‍ വരെ തകര്‍ക്കുന്ന മിസൈലുകള്‍ ഇന്ത്യയ്ക്ക് സ്വന്തം. പ്രതിരോധ മേഖലയില്‍ കരുത്ത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരായി പരീക്ഷിച്ചു. ഒഡീഷയിലെ ബലോസോറിലായിരുന്നു പരീക്ഷണം.
Read Also : രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ ?
ചാന്ദിപൂര്‍ ഐടിആറില്‍ നിന്നും വൈകീട്ട് 3.50 ഓടെയാണ് മിസൈല്‍ സംവിധാനം പരീക്ഷിച്ചത്. പരീക്ഷണത്തില്‍ ലക്ഷ്യമായി സ്ഥാപിച്ച വിമാനം മിസൈല്‍ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
ബാറ്ററി മള്‍ട്ടിഫിക്കേഷന്‍ റഡാര്‍, ബാറ്ററി സര്‍വൈലന്‍സ് റഡാര്‍, ബാറ്ററി ബാറ്ററി കമാന്റ് പോസ്റ്റ് വെഹിക്കിള്‍, മൊബൈല്‍ ലോഞ്ചര്‍ എന്നിവ അടങ്ങിയ സംയുക്ത മിസൈല്‍ സംവിധാനം ഡിആര്‍ഡിഒയാണ് നിര്‍മ്മിച്ചത്. കവചിത വാഹനങ്ങളെ വ്യോമാക്രമണത്തില്‍ നിന്നും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് മിസൈല്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. ചുരുങ്ങിയ സമയത്തില്‍ ലക്ഷ്യത്തെ കണ്ടെത്താനും തകര്‍ക്കാനും മിസൈല്‍ സംവിധാനത്തിന് സാധിക്കും.
കഴിഞ്ഞാഴ്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചതോടെ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള പരീക്ഷണങ്ങള്‍ വിജയിക്കുന്നതിലൂടെ പ്രതിരോധ മേഖലയില്‍ വലിയ ശക്തിയായി ഇന്ത്യ മാറുകയാണ്.
Post Your Comments