Latest NewsKeralaNews

ഹീര ബാബുവിനെ പൂട്ടിയത് ബിജെപി വൈസ് പ്രസിഡന്റ്

ബാബു ലോണ്‍ മുടക്കിയപ്പോള്‍ ഫ്‌ളാറ്റ് സമുച്ചയം അറ്റാച്ച്‌ ചെയ്യുന്ന നടപടിയുമായി ബാങ്ക് മുന്നോട്ടു പോയി.

തിരുവനന്തപുരം: വഞ്ചനാ കേസില്‍ അറസ്റ്റിലായ പ്രമുഖ ബില്‍ഡറായ ഹീരാ ബാബുവിനെ പൂട്ടിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ നല്‍കിയ പരാതിയില്‍. 2019-ൽ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി വന്നത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നല്‍കിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്ബലം ആല്‍ത്തറയിലെ ഹീര ബ്ലൂബെല്‍സ് ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ ബില്‍ഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നല്‍കിയത്.

എന്നാൽ രമ ലോണ്‍ എടുത്ത് വാങ്ങിയ ഫ്‌ളാറ്റ് ഈടായി നല്‍കി ഹീരാ ബാബു വേറെ ബാങ്ക് ലോണ്‍ എടുത്തിരുന്നു. ബാബു ലോണ്‍ മുടക്കിയപ്പോള്‍ ഫ്‌ളാറ്റ് സമുച്ചയം അറ്റാച്ച്‌ ചെയ്യുന്ന നടപടിയുമായി ബാങ്ക് മുന്നോട്ടു പോയി. അപ്പോഴാണ് രമ ചതി മനസിലാക്കിയത്. രമ ലോണ്‍ എടുത്ത് സ്വന്തമാക്കിയ ഫ്‌ളാറ്റ് എങ്ങനെ ഹീര ബാബുവിന്റെ വായ്പയുടെ പേരില്‍ ബാങ്കിന് തിരികെ പിടിക്കാന്‍ കഴിയും. ചതി മനസിലാക്കിയാണ് രമ പരാതി നല്‍കിയത്. രമയുടെ പരാതിയിലാണ് നടപടി വന്നത്.

Read Also: ഹീരാ ബാബുവിനെ ലോക്കപ്പില്‍ കിടത്താന്‍ പോലീസിന് മടി; കൊതുകു കടിയില്‍ നിന്ന് മുതലാളി രക്ഷപ്പെട്ടത് അസുഖം എന്ന ന്യായത്തില്‍

ഇന്നലെ രാത്രിയാണ് കവടിയാറിലെ വീട്ടില്‍ ചെന്ന് മ്യൂസിയം പോലീസ് ഹീരാ ബാബുവിനെ നാടകീയമായ രീതിയില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം വെളിയില്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു രക്ഷപ്പെടലിനും ഹീര ബാബുവിന് കഴിഞ്ഞില്ല. അപ്രതീക്ഷിതമായ പൊലീസ് നടപടിയില്‍ കുഴഞ്ഞുപോയ ഹീര ബാബു സറണ്ടര്‍ ആവുകയായിരുന്നു. ഇതേ രീതിയില്‍ ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയതിനു മ്യൂസിയം സ്റ്റേഷനില്‍ തന്നെ അഞ്ചിലേറെ പരാതികള്‍ ഹീര ബാബുവിന്റെ പേരിലുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹീരയ്ക്ക് എതിരെയുള്ള പരാതികള്‍ വര്‍ദ്ധിച്ചപ്പോള്‍ കടുംവെട്ടിനു മ്യൂസിയം പൊലീസ് തയ്യാറാവുകയായിരുന്നു.

പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഹീര ബാബു ഉയര്‍ത്തി. ഇതോടെ പൊലീസ് പേരൂര്‍ക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അവരുടെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഈ പ്രമുഖ ബില്‍ഡര്‍. ഹീര ബാബുവിന്റെ യുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നും കോടതി നിര്‍ദ്ദേശ പ്രകാരം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും മ്യൂസിയം എസ്‌ഐ ശ്യാം രാജ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button