വീയപുരം: തദ്ദേശ തിരെഞ്ഞുടുപ്പിൽ സ്ഥാനാർഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി വീയപുരം. ഗ്രാമപ്പഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്കും മൂന്നുമുന്നണികളുടെയും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. നിലവില്‍ എല്‍.ഡി.എഫ്.ഭരണത്തിലുള്ള പഞ്ചായത്തില്‍ 10 വാര്‍ഡുകളില്‍ സി.പി.എം. മത്സരിക്കും. സി.പി.ഐ.ക്ക് രണ്ടും എന്‍.സി.പി.ക്ക് ഒരു വാര്‍ഡുമാണ് നല്‍കിയത്.
Read Also: തലസ്ഥാന നഗരത്തിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 41 ലക്ഷത്തിന്റെ സ്വര്‍ണം
എന്നാൽ എന്‍.ഡി.എ.യില്‍ ബി.ജെ.പി.ഏഴു സീറ്റുകളില്‍ മത്സരിക്കും. ആറു സീറ്റുകളില്‍ എന്‍.ഡി.എ.സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഒരുഅംഗമാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12 വാര്‍ഡുകളിലും ജോസഫ് വിഭാഗം ഒരുസീറ്റിലും മത്സരിക്കും.
Post Your Comments