തെലങ്കാന: ഹൈദരാബാദില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തെ ചൊല്ലി ബിജെപി-എഐഎംഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം എംഎല്‍എ പാഷാ ഖാദ്‌രിയുമായും വാക്കേറ്റമുണ്ടായി. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ലാല്‍ ദര്‍വാസ പ്രദേശത്താണു സംഭവം.
പ്രളയ ദുരിതാശ്വാസം എംഎൽഎയുടെ പാർട്ടിക്കാർക്കും ഒരു പ്രത്യേക സമുദായക്കാർക്കും മാത്രം നൽകുന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇതിന്റെ തുടര്‍ച്ചയായും ഇരുവിഭാഗം പ്രവര്‍ത്തകരും സംഘര്‍ഷാവസ്ഥയുണ്ടായി.പാഷാ ഖാദ്‌രി എംഎല്‍എയും ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണറും നല്‍കിയ വെള്ളപ്പൊക്ക സഹായ തുക വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
പക്ഷപാതപരമായാണ് എംഎൽഎ പെരുമാറുന്നതെന്ന് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു . തങ്ങളുടെ പ്രദേശങ്ങളില്‍ സഹായം നല്‍കുന്നില്ലെന്ന് ആരോപിച്ച് എംഎല്‍എയ്‌ക്കെതിരേ മുദ്രാവാക്യം വിളിച്ചതോടെ എതിര്‍ വിഭാഗവും സ്ഥലത്തെത്തി. ഇതാണ് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായത്.
പ്രളയബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ അടിയന്തര ആശ്വാസമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചത്രിനക പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ വിദ്യ സാഗര്‍ പറഞ്ഞു.
Post Your Comments