Latest NewsKeralaNews

വിഎസിനെ കേന്ദ്ര കമ്മറ്റിയില്‍ ചീത്ത വിളിച്ചാല്‍ ഇങ്ങനെയുള്ള സ്ഥാനം ലഭിക്കും, അത് മനസിലാക്കാത്തവര്‍ വിഡ്ഢികള്‍; എ. സുരേഷ്

വി.എസ് അച്യുതാനന്ദനൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എ. സുരേഷ്.

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ സാമ്പത്തിക ഇടപാട് നടത്തിയ ബിനീഷ് കോടിയേരി അറസ്റ്റിൽ ആയിരിക്കുകയാണ്. വിമർശനങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനു പകരം പാർട്ടി സെക്രട്ടറിയായി നിയമിതനായിരിക്കുന്നത് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. എന്നാൽ വിജയരാഘവനെ പരിഹസിച്ചു എ. സുരേഷ്.

വി.എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മറ്റിയില്‍ ചീത്ത വിളിച്ചാല്‍ ഇങ്ങനൊക്കെയുള്ള സ്ഥാനം ലഭിക്കും, അത് മനസ്സിലാക്കാത്തവര്‍ വിഡ്ഢികളാണെന്നും സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. വി.എസ് അച്യുതാനന്ദനൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എ. സുരേഷ്. വി.എസിന്റെ പി.എ ആയിരുന്ന ഇദേഹത്തെ പിന്നീട് പാര്‍ട്ടി പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button