വാഷിങ്ടൺ: തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പൊതുവേദിയിലേക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എത്തുന്നു. നവംബർ 11ന് വിമുക്ത ഭടൻമാരെ ആദരിക്കുന്ന ദിനത്തിലെ പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. വെറ്ററൻസ് ദിനത്തോട് അനുബന്ധിച്ച് ആർലിങ്ടണിലെ ദേശീയ ശ്മശാനം സന്ദർശിക്കുകയും ചെയ്യുകയുണ്ടായി.
പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും ദേശീയ ആഘോഷത്തിൽ പങ്കുചേർന്നു. ഫിലാഡൽഫിയയിലെ കൊറിയൻ വാർ മെമോറിയൽ പാർക്കിലാണ് ബൈഡൻ എത്തിയിരിക്കുന്നത്.
യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡെൻറ വിജയം ഡോണൾഡ് ട്രംപ് അംഗീകരിക്കുകയുണ്ടായില്ല. രാജ്യത്തെ അഭിസംബോധന ചെയ്യാനും ട്രംപ് കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ട്വിറ്ററിലുടെയായിരുന്നു ട്രംപിന്റെ പ്രതികരണം അറിയിക്കുകയുണ്ടായത്.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കുകയുണ്ടായിരുന്നു. വോട്ടെടുപ്പിൽ കൃത്രിമം നടന്നതിെൻറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന് കഴിഞ്ഞിരുന്നില്ല. ബാലറ്റിൽ കൃത്രിമം നടത്തിയെന്നായിരുന്നു ട്രംപിെൻറ ഏറ്റവും പുതിയ ആരോപണം ഉയർന്നത്.
Post Your Comments