ന്യൂഡൽഹി: ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥനോം ഗബ്രിയേസിസുമായി ആശയ വിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടാൻ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലോകം കൊറോണയെ പ്രതിരോധിക്കാൻ ഒന്നിച്ച് പോരാടുമെന്നും മോദി പറഞ്ഞു
ലോകജനതയുടെ ആരോഗ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത ഔഷധങ്ങളുടെ വിശാലമായ സാധ്യതയെ കുറിച്ചും ഇരുവരും സംസാരിച്ചു.കൊറോണയ്‌ക്കെതിരെ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ആഗോള തലത്തിൽ ഒന്നിപ്പിച്ചതിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണ്. വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments