CricketLatest NewsNewsSports

ദുബായില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പണ്ഡ്യ ഡിആര്‍ഐ കസ്റ്റഡിയില്‍, താരത്തിന്റെ കൈവശം വെളിപ്പെടുത്താത്ത വിലപിടിപ്പുള്ള വസ്തുക്കള്‍, ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

ദുബായില്‍ നിന്ന് മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനല് പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി.ആര്‍.ഐ) കസ്റ്റഡിയില്‍ എടുത്തു. യുഎഇയില്‍ നിന്ന് വെളിപ്പെടുത്താത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചുവെന്നാരോപിച്ചാണ് ക്രുനാലിനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ഐപിഎല്‍ 2020 കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിലെ അംഗമാണ് അദ്ദേഹം.

വെളിപ്പെടുത്താത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ക്രുനാലിനെ തടഞ്ഞുവെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ചട്ടപ്രകാരം, ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന പുരുഷ യാത്രക്കാര്‍ക്ക് 20 ഗ്രാം വരെ സ്വര്‍ണം മാത്രമേ വഹിക്കാന്‍ കഴിയൂ. ഡ്യൂട്ടി ഫ്രീ അലവന്‍സായി സ്വര്‍ണ്ണത്തിന് 50,000 രൂപയില്‍ കൂടുതല്‍ വില ഉണ്ടാകരുത്.

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള 40 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ വനിതാ യാത്രക്കാര്‍ക്ക് വഹിക്കാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്രുനാലിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണത്തിന്റെ ഉറവിടത്തെ കുറിച്ചും മറ്റുമാണ് ചോദ്യങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button