ന്യൂഡല്‍ഹി : ബൈഡനായി യു.എസിലേക്ക് മോദിയുടെ ഫോണ്‍ കോള്‍…. എല്ലാം അതിന്റേതായ സമയത്ത് നടക്കും . പുതിയ സൗഹൃദത്തെ കുറിച്ച് വിദേശകാര്യമന്ത്രാലയം . പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പരസ്പരം സൗകര്യപ്രദമായ മുറയ്ക്ക് ‘ ഉചിതമായ സമയത്ത് ‘ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Read Also :സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, യു.കെ, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്‍മാരാണ് ഇതുവരെ ബൈഡനുമായി ഫോണില്‍ സംസാരിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ മോദി എപ്പോഴാണ് ബൈഡനെ ഫോണില്‍ വിളിക്കുക എന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ‘ഉചിതമായ സമയത്ത് ‘ നടക്കുമെന്ന വിവരം അറിയിച്ചത്.
മോദി ട്വീറ്റിലൂടെ ബൈഡനെ അഭിനന്ദിച്ചിരുന്നെന്നും ഇന്ത്യ – യു.എസ് ബന്ധം ശക്തമാക്കാന്‍ വൈസ് പ്രസിഡന്റയിരിക്കെ ബൈഡന്‍ വഹിച്ച പങ്കിനെ എടുത്തുപറഞ്ഞെന്നും അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
ഇന്ത്യ – യു.എസ് ബന്ധത്തെ ഉന്നത തലങ്ങളിലേക്ക് വളര്‍ത്താന്‍ ബൈഡനുമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്ന് മോദി പറഞ്ഞതും ശ്രീവാസ്തവ ഓര്‍മിപ്പിച്ചു. യു.എസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഇന്ത്യന്‍ വംശജ കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments