Latest NewsKeralaNews

കൊച്ചി കോർപ്പറേഷനിൽ 56 സീറ്റിൽ സിപിഎം

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ സീറ്റ് വിഭജനം പൂർത്തിയാക്കികൊണ്ട് എൽഡിഎഫ് മത്സരരംഗത്ത്.

കൊച്ചി കോർപ്പറേഷനിലെ 56 സീറ്റുകളിലാവും സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സിപിഐ എട്ട് സീറ്റിലും കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം മൂന്ന് സീറ്റുകളിലും മത്സരിക്കുന്നത്. എൻസിപിയും ജനതാദളും രണ്ട് സീറ്റുകളിൽ വീതം മത്സരിക്കുന്നത്.

കോൺ​ഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാ​ഗ്, ഐഎൻഎൽ എന്നീ പാ‍ർട്ടികൾ ഒരോ സീറ്റിലും മത്സരിക്കാനാണ് തീരുമാനം. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അ൦ഗ൦ എം അനിൽകുമാർ എളമക്കര നോ൪ത്തിൽ നിന്ന് മത്സരിക്കു൦. എൽഡിഎഫ് മേയ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളാണ് അനിൽ കുമാ‍ർ.

എറണാകുളം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം രണ്ടു സീറ്റിൽ മത്സരിക്കും. കോടനാട്, വാരപ്പെട്ടി സീറ്റുകളിലാവും കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം മത്സരിക്കുക. ജില്ലാ പഞ്ചായത്തിൽ എൻസിപി, കോൺ​ഗ്രസ് എസ്, കേരള കോൺ​ഗ്രസ് ബി എന്നീ പാ‍ർട്ടികൾക്ക് ഒരോ സീറ്റ് വീതം നൽകി. സിപിഎം 17 സീറ്റിലും സിപിഐ അ‍ഞ്ച് സീറ്റിലും മത്സരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button