തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി പുതിയ പ്രതിവാര കണക്കുകൾ എത്തിയിരിക്കുന്നു. സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂടിയിട്ടുണ്ട്.
നേരത്തെ 41.5 കൊണ്ടാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചതെങ്കിൽ ഇപ്പോൾ അത് 45 ആയി ഉയർന്നിരിക്കുന്നു. പോയ ആഴ്ചയിൽ സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കുറഞ്ഞു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി പത്തിന് താഴേക്ക് എത്തിച്ചാൽ സംസ്ഥാനത്തിന് അതു ആശ്വാസമാവും.
Post Your Comments