തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിക്ക് ഭരണം ലഭിച്ചാല്‍ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കഴിഞ്ഞ കാലങ്ങളില്‍ കോര്പ്പറേഷന് ഭരിച്ചവരുടെ പിടിപ്പുകേടാണ് തലസ്ഥാനത്തെ വികസന മുരടിപ്പിന് കാരണമായതെന്നും സുരേന്ദ്രന് ആരോപിച്ചു.
Read Also : ഇരുപതിലേറെ യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു
ഒരു അവസരം ലഭിച്ചാല്‍ വാരാണസിയെ പോലെ തലസ്ഥാനത്തെയും രാജ്യത്തിന്റെ പൈതൃകനഗരമാക്കി മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വലിയ അഴിമതികളാണ് അഞ്ചുവര്‍ഷമായി നടത്തുന്നത്. നോട്ട് നിരോധന കാലത്ത് നടത്തിയ കൊള്ളകള്‍ പുറത്തു വന്നാല്‍ കടകംപ്പള്ളിക്ക് രാജിവയ്ക്കേണ്ടി വരുമെന്നും സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരത്ത് ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. എന്നാല്‍ നഗരത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്ക്കും. വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകുമെന്നും ഇതിന് തുരങ്കം വയ്ക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രന് പറഞ്ഞു. നഗരസഭയില്‍ നടന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments