കഴിഞ്ഞദിവസം ഐ.പി.എൽ പതിമൂന്നാം സീസൺ ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എത്തിയിരുന്നു. അതിനു പിന്നാലെ താരം ഐ.പി.എൽ ടീം സ്വന്തമാക്കുന്നുവെന്ന് പ്രചാരണം ശക്തമാകുന്നു. അടുത്ത ഐ.പി.എൽ സീസണിൽ 9 ടീമുകൾ ഉണ്ടാകുമെന്ന സൂചനകൾ ബി.സി.സി.ഐ നൽകിയതാണ് ഈ വാദത്തിനു ശക്തി പകർന്നത്. എന്നാൽ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന ‘ദി ഹിന്ദു’വിൻെറ ഓൺലൈൻ വാർത്ത 2009ലേതാണ്.
ഐ.പി.എൽ സംപ്രേക്ഷണാവകാശമുള്ള സ്റ്റാർ ഗ്രൂപ്പുമായുള്ള ബന്ധം വഴിയാണ് മോഹൻ ലാലിന് ഐ.പി.എൽ ഫൈനലിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാനായത്. ഡിസ്നി-സ്റ്റാർ കൺഡ്രി ഹെഡ് കെ.മാധവൻ ലാലിൻെറ കൂടെയുണ്ടായിരുന്നു.
2009ൽ മോഹൻലാലും പ്രിയദർശനും ചേർന്ന് ഐ.പി.എൽ ടീമിനായി ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. തുടർന്ന് 2011ൽ കൊച്ചി ആസ്ഥാനമാക്കി കൊച്ചി ടസ്കേഴ്സ് ക്ലബ് വന്നെങ്കിലും ഒരൊറ്റ സീസൺകൊണ്ട് തന്നെ ക്ലബ് ഐ.പി.എൽ വിട്ടിരുന്നു.
Post Your Comments