ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ച് വരികയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി.എസ്.ടി പിരവ് ഉയരുന്നതും ഊര്‍ജ ഉപയോഗം വര്‍ധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവര്‍ത്തനവുമെല്ലാം സമ്പദ്വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാൽ 2019-മായി താരതമ്യം ചെയ്യുമ്പോൾ സമ്പദ്വ്യവസ്ഥയില് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ബാങ്കുകളുടെ വായ്പകളില്‍ 5.1 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തില്‍ 12 ശതമാനം വര്‍ധനയാണുണ്ടായത്. വിപണിമൂലധനത്തിലും വര്‍ധനയുണ്ടായി. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സമ്പദ്വ്യവസ്ഥ വളര്‍ച്ച തിരിച്ചുപിടിച്ചുവെന്ന് നിരവധി സാമ്ബത്തികശാസ്ത്രജ്ഞര് അറിയിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
Read Also: മോദിയുടെ തീരുമാനങ്ങൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാക്കി: രാഹുല്‍ ഗാന്ധി
അതേസമയം, ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്ബത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നാണ്. സാമ്ബത്തിക വര്‍ഷത്തിെന്റ രണ്ടാംപാദത്തിലും ജി.ഡി.പിയില്‍ ഇടിവുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആര്‍.ബി.ഐ പ്രവചനം.
Post Your Comments