ക്ഷേത്ര ദർശനം നടത്താൻ തുനിഞ്ഞാൽ വെടിവച്ചു കൊല്ലുമെന്ന് ഭീഷണി മുഴക്കി ഇസ്ലാമിസ്റ്റുകൾ

ഹരിയാന : ഹൈന്ദവാചാരങ്ങൾ പിന്തുടർന്നാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ.ഹരിയാനയിലെ മേവാട്ടിലാണ് സംഭവം . ക്ഷേത്ര ദർശനം നടത്താൻ തുനിഞ്ഞാൽ വെടിവച്ചു കൊല്ലുമെന്നാണ് പ്രദേശത്തെ തീവ്ര ഇസ്ലാമിക വാദികൾ ഹിന്ദു യുവാക്കളോട് ഭീഷണി മുഴക്കിയത്.

Read Also : കൊവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നിന് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി

മേവാത്തിലെ നാഗിന പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഗ്രാമത്തിൽ അടുത്തിടെ ഒരു ക്ഷേത്രം മുസ്ലീങ്ങൾ നശിപ്പിച്ചിരുന്നു . ഇപ്പോൾ, അതേ പ്രദേശത്താണ് ഹിന്ദുക്കൾക്ക് നേരെ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത് .

ഹിന്ദു യുവാവായ മുരളിലാൽ സൈനിയോട് ക്ഷേത്രദർശനം നടത്തിയാൽ വെടിവച്ചു കൊല്ലുമെന്നാണ് പറഞ്ഞത് . നവംബർ രണ്ടിന് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന മുരളിലാലിനെ രണ്ട് ബൈക്കുകളിലായി എത്തിയ മുസ്ലീങ്ങൾ ഉപദ്രവിക്കുകയായിരുന്നു .മുൻപും പല തവണ ഇത്തരത്തിൽ ഗ്രാമത്തിലെ യുവാക്കളെ ആക്രമിച്ച സംഘം തങ്ങളുടെ നിയമമനുസരിച്ച് ജീവിക്കണമെന്നും അല്ലെങ്കിൽ അവരോട് ഗ്രാമം വിട്ട് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

Share
Leave a Comment