കൊച്ചി: സ്വര്‍ണക്കടത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ തന്നെയെന്ന്് വ്യക്തമാക്കി കേന്ദ്രഅന്വേഷണ ഏജന്‍സി. എല്ലാത്തിനും തെളിവായി ആ വാട്സ്ആപ്പ് സന്ദേശങ്ങള്‍. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്നതിന് തെളിവ്. ഇതോടെ സ്വര്‍ണ്ണ കടത്ത് കേസിലും ശിവശങ്കര്‍ പ്രതിയാകുമെന്ന് ഉറപ്പായി. യുഎപിഎ കുറ്റം ചുമത്തി എന്‍ഐഎയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഇഡി കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടും.
Read Also : മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
ഇതിന് പിന്നാലെ കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങും. പിന്നീട് എന്‍ഐഎയും. സ്വപ്നയുടെ മൊഴിയാണ് നിര്‍ണ്ണായകമാകുന്നത്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദ്ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11 ന് ഇത് സംബന്ധിച്ച വാട്സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി പറയുന്നു.
കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നതുകൊണ്ടാണാണ് മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടത്. നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാന്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു
Post Your Comments