Latest NewsNewsIndia

ആത്മനിര്‍ഭര്‍ 3.0 : കാര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്രം, 65,000 കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതിനുള്ള ഉത്തേജക പാക്കേജിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകര്‍ക്ക് വേണ്ടത്ര വളം ലഭ്യത ഉറപ്പുവരുത്തുന്നതിനും വരാനിരിക്കുന്ന വിള സീസണില്‍ വളങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും 65,000 കോടി രൂപ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ റോജര്‍ യോജനയ്ക്ക് 10,000 കോടി രൂപ അധിക വിഹിതം നല്‍കുമെന്നും ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും സിതാരാമന്‍ പറഞ്ഞു.

ക്രെഡിറ്റ് ലൈനുകളിലൂടെ പ്രോജക്ട് എക്സ്പോര്‍ട്ട് പ്രോത്സാഹിപ്പിക്കുന്നതിനായി 3,000 കോടി രൂപ എക്സിം ബാങ്കിന് വിട്ടുകൊടുക്കുമെന്ന് സീതാരാമന്‍ പറഞ്ഞു. ഇന്ത്യന്‍ ഡെവലപ്‌മെന്റ് ആന്റ് ഇക്കണോമിക് അസിസ്റ്റന്‍സ് സ്‌കീം (ഐഡിയാസ്) പ്രകാരം വികസ്വര രാജ്യങ്ങള്‍ക്ക് സഹായമായി എക്‌സിം ബാങ്ക് ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി ക്രെഡിറ്റ് ലൈനുകള്‍ (എല്‍ഒസി) നീട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button