Latest NewsNewsFootballSports

ബുണ്ടസ്ലീഗ ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച് എഫ്സി ഗോവ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് എഫ്സി ഗോവ ബുണ്ടസ്ലിഗ ക്ലബ്ബായ ആര്‍ബി ലീപ്‌സിഗുമായി മൂന്നുവര്‍ഷത്തെ പാര്‍ട്‌നര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചതായി ഇരു ക്ലബ്ബുകളും വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗോവയും കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിസ്റ്റുകളും തമ്മിലുള്ള കരാര്‍ 2023 ജൂണ്‍ 30 വരെ നീണ്ടുനില്‍ക്കും.

ഈ പങ്കാളിത്തം രണ്ട് ക്ലബ്ബുകള്‍ക്കും ഫുട്‌ബോള്‍, ബിസിനസ് മേഖലകളില്‍ അവസരങ്ങള്‍ നേടാന്‍ സഹായിക്കുമെന്ന് എഫ്സി ഗോവ പത്രക്കുറിപ്പില്‍ അറിയിച്ചു. ”ഈ സഹകരണ കാലയളവില്‍, കൂടുതല്‍ അറിവ് നല്‍കുന്നതിന് ആര്‍ബി ലീപ്‌സിഗിന്റെ അക്കാദമിയില്‍ നിന്നുള്ള കോച്ചുകളെ ഗോവന്‍ തീരങ്ങളിലേക്ക് സ്വാഗതം ചെയ്യും. ആര്‍ബി ലീപ്‌സിഗിന്റെ അക്കാദമിയില്‍ കൂടുതല്‍ പരിശീലനത്തിനും ഗെയിമിന്റെ സങ്കീര്‍ണ്ണതകള്‍ മനസിലാക്കുന്നതിനും ക്ലബ്ബിന്റെ യുവാക്കളില്‍ നിന്നും കോച്ചുകളെയും കളിക്കാരെയും എഫ്സി ഗോവ അയയ്ക്കും, ” പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ക്ലബ്ബുകളും പ്രമുഖ യൂറോപ്യന്‍ സംഘടനകളും തമ്മില്‍ അടുത്ത കാലത്തായി ഒപ്പുവച്ച മിക്ക പങ്കാളിത്തങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ലീപ്‌സിഗുമായുള്ള കരാര്‍ എന്ന് എഫ്സി ഗോവ പ്രസിഡന്റും സഹ ഉടമയുമായ അക്ഷയ് ടണ്ടന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button