CinemaLatest NewsNews

ദിവസം 18 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണം, ശമ്പളം 736 രൂപ’; തുറന്നു പറഞ്ഞ് സൂപ്പർ താരം സൂര്യ

ആദ്യ ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും ഓര്‍മ വന്നെന്ന് പറയുകയാണ് സൂര്യ

സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന സൂരരൈ പൊട്ര് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ക്യാപ്റ്റന്‍ ഗോപിനാഥന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്, ഈ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തന്റെ ആദ്യ ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും ഓര്‍മ വന്നെന്ന് പറയുകയാണ് താരം സൂര്യ.

അന്ന് അച്ഛന്റെ പാത പിന്തുടര്‍ന്നു സിനിമയിലേക്ക് വരാന്‍ അന്ന് സൂര്യ ആലോചിച്ചിരുന്നില്ല, അങ്ങനെയാണ് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിക്ക് പോകുന്നത്, ആദ്യത്തെ മാസത്തെ ശമ്പളം 736 രൂപയായിരുന്നു, എല്ലാ ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യുന്നതിനാണ് ഇത്ര ശമ്പളംമെന്നും സൂര്യ.

കൂടാതെ ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സൂരറൈ പോട്ര് എടുത്തിരിക്കുന്നത്. സുധ കൊങ്കാരയാണ് സംവിധാനം, അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, മോഹന്‍ ബാബു , പരേഷ് റാവല്‍ എന്നിവരാണ് മറ്റു താരങ്ങള്‍, ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button