മാപുട്ടോ : ലോകത്തെ ഞെട്ടിച്ച് അമ്പത് പേരുടെ തലവെട്ടി ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ക്രൂരത. ഐസിസ് തീവ്രവാദികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്ര സംഘടനയാണ് അമ്പതു പേരെ ശിരച്ഛേദം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. വടക്കന്‍ മൊസാംബിക്കിലെ കാബോ ഡെല്‍ഗഡോ പ്രവിശ്യയിലെ ഗ്രാമത്തിലെ ഫുട്ബോള്‍ മൈതാനത്തില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ വീടുകള്‍ അഗ്‌നിക്കിരയാക്കി. ആക്രമണങ്ങളില്‍ ഭയചകിതരായ ആളുകള്‍ കാട്ടിലേക്ക് ഓടിക്കയിയെങ്കിലും പിന്നാലെ എത്തിയ ഭീകരര്‍ ബലമായി ഗ്രാമവാസികളെ പിടിച്ചുകൊണ്ട് വന്ന് തലവെട്ടുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഈ ക്രൂര കൃത്യം തിങ്കളാഴ്ചയോടെയാണ് പുറംലോകം അറിഞ്ഞത്. തീവ്രവാദികള്‍ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
Read Also : ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി… ആഹ്ലാദപ്രകടനം ഹര ഹര മഹാദേവ എന്നുവിളിച്ച്
തൊട്ടടുത്ത ഗ്രാമത്തിലും ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ മൊസാംബിക്കിലെ ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുന്നുണ്ട്. ഇവിടെ മാത്രം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളം പേര്‍ ഭവന രഹിതരാകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമങ്ങള്‍ നടത്തുന്നത്. പ്രകൃതിവാതകം, രത്‌ന ശേഖരം എന്നിവയാല്‍ അനുഗ്രഹീതമാണെങ്കിലും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളാല്‍ ജനജീവിതം നരകതുല്യമാണിവിടെ. കഴിഞ്ഞ ഏപ്രിലിലും തീവ്ര സംഘടനയില്‍ ചേരാന്‍ വിസമ്മതിച്ച 50 ഓളം യുവാക്കളെ വെടിവച്ച് കൊന്നിരുന്നു.
Post Your Comments