വാഷിംഗ്ടൺ: അമേരിക്കൻ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പുതിയ വാദവുമായി ഡോണള്‍ഡ് ട്രംപ്. തന്റെ തെരഞ്ഞെടുപ്പ് വിജയം തടയാന്‍ കോവിഡ് വാക്സിന് വിജയമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായാണ് ട്രംപ് രംഗത്ത് എത്തിയത്. കോവിഡിന് എതിരെ വികസിപ്പിച്ചെടുത്ത വാക്സിന് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന ബഹുരാഷ്ട്ര മരുന്നുകന്പനിയായ ഫൈസറിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആരോപണങ്ങളുമായി ട്രംപ് പുതിയ വിവാദം തുറന്നത്.
എന്നാൽ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിന് മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തടയാനായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറും മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ആളുകളുടെ ജീവന് രക്ഷിക്കുന്നതിനായി ഫൈസറിന് ഈ പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപനം നടത്താനുള്ള ധൈര്യം അവര്‍ക്ക് ഇല്ലാതെ പോയെന്നും- ട്രംപ് തുറന്നടിച്ചു. വാക്സിന് പരീക്ഷണത്തിനുള്ള പല ഉദ്യോഗസ്ഥതല തടസങ്ങളും തെന്റ ഇടപെടലുകളിലൂടെയാണ് ഇല്ലാതായതെന്നും ട്രംപ് അവകാശപ്പെട്ടു.
Read Also: മ്യാന്മർ വീണ്ടും ഓങ് സാന്‍ സൂ ചിയുടെ കൈകളിൽ
തങ്ങള്‍ വികസിപ്പിച്ച വാക്സിന് 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ കന്പനി ഫൈസര്‍ തിങ്കളാഴ്ചയാണ് രംഗത്തെത്തിയത്. ജര്‍മന്‍ മരുന്ന് കന്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ മരുന്ന് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ള വ്യക്തമാക്കി.
Post Your Comments