കോട്ടയം: കോട്ടയം മോനിപ്പള്ളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഇലഞ്ഞി സ്വദേശി സതീശ്, മകന്‍ മിഥുന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം നടന്നത്.
മോനിപ്പള്ളി ജംഗ്ഷനില്‍ വച്ച് ഇലഞ്ഞി റോഡില്‍ നിന്ന് എം.സി റോഡിലേക്ക് കയറിയ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഏതാണ്ട് പത്ത് മീറ്ററോളം സതീഷിനെയും മകനെയും വലിച്ചുകൊണ്ട് ടോറസ് മുന്നോട്ട് പോയി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. അപകടം നടന്ന ഉടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം.സി റോഡിലൂടെ നിയന്ത്രണം വിട്ടുവന്ന ലോറി എതിര്‍ ദിശയില്‍ വന്ന ബൈക്കില്‍ ഇടിയ്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.
Post Your Comments