കൊച്ചി: സംസ്ഥാനത്ത് കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തോടെ ഞെട്ടിയ്ക്കുന്ന അഴിമതിക്കഥകളും കള്ളപ്പണം വെളുപ്പിക്കലിന്റേയും ഉറവിടങ്ങളും തെളിവുകളുമാണ് പുറത്തേയ്ക്ക് വരുന്നത്. ബിനീഷ് കോടിയേരിയും ശിവശങ്കരനും മന്ത്രി കെ.ടി.ജലീലും, കമറുദ്ദീന്‍ എം.എല്‍.എയുടെ സാമ്പത്തിക തട്ടിപ്പും, ലീഗ് എം.എല്‍.എ കെ.എം. ഷാജിയുടെ കോഴപ്പണവും, ബിലീവേഴ്‌സ് സഭയുടെ കോടികളുടെ അഴിമതിയും എല്ലാം പുറത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ രാഷ്ട്രീയക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നാലു ദിവസം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ബിഷപ്പ് കെ പി യോഹന്നാനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനം.
നിലവില്‍ വിദേശത്തുള്ള കെപി യോഹന്നാന് ഹാജരാകണമെന്നു കാട്ടി ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കും. മാസങ്ങളായി കെപി യോഹന്നാന്‍ ലണ്ടനിലാണെന്നാണ് ലഭിക്കുന്ന വിവരം.
ബിലീവേഴ്സ് സഭയുടെ സ്ഥാപനങ്ങളിലും സഭയുടെ ബെനാമിയെന്നു കരുതുന്നവരുടേതടക്കം നാല്‍പതു കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് മൂന്നു ദിവസത്തിലേറെയാണ് നീണ്ടു നിന്നത്.
ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 14000 കോടി രൂപയുടെ വിദേശ ഫണ്ട് ഇവര്‍ കൈപ്പറ്റിയെന്നാണ് പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം വാങ്ങാമെങ്കിലും അതു കൃത്യമായി ചിലവഴിച്ച് അതിന്റെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടതായിരുന്നു.
എന്നാല്‍ ഇതു കെപി യോഹന്നാനും സഭയും ചെയ്തിട്ടില്ല. ലഭിച്ച ഈ തുക ഉപയോഗിച്ച് അനധികൃതമായി സ്വത്തുക്കള്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് കേരളത്തിലും പുറത്തും വാങ്ങിക്കൂട്ടിയിരിക്കുന്നത്.
റെയ്ഡിനിടെ കണക്കില്‍പ്പെടാത്ത 14 കോടിയിലേറെ രൂപയും രണ്ടുകോടി രൂപയുടെ നിരോധിത നോട്ടും കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദീകരണം നല്‍കാന്‍ സഭാധികൃതരോട് ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സഭാ വക്താവും സഭയുടെ ആശുപത്രിയുടെ മാനേജരുമായ വൈദീകനെതിരെ ഇതില്‍ കേസെടുക്കാനും സാധ്യതയുണ്ട്.
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ കേരളത്തിലെ രണ്ടു പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍കൂടി ബിലീവേഴ്സ് സഭയ്ക്ക് പങ്കാളിത്തമുള്ളതായുള്ള രേഖകള്‍ ലഭിച്ചിട്ടുണ്ട്.
നേരത്തെ മംഗളം ടെലിവിഷനില്‍ യോഹന്നാന് നിക്ഷേപം ഉണ്ടായിരുന്നതായും ചാനല്‍ മേധാവി ആര്‍ അജിത്ത്കുമാറുമായി സാമ്പത്തിക ഇടപാടുള്ളതായും കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ ചികിത്സയ്ക്ക് അടക്കം പണം മുടക്കിയത് കെപി യോഹന്നാനാണെന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. ഒരു മുതിര്‍ന്ന നേതാവ് കുടുംബത്തോടെ വിദേശത്ത് നടത്തിയ സന്ദര്‍ശത്തിനും ചികിത്സയ്ക്കും കോടികള്‍ ബിലീവേഴ്സ് സഭ മുടക്കിയതിന്റെ രേഖകളും ആദായനികുതി വിഭാഗം പിടിച്ചെടുത്തു.
Post Your Comments