അഞ്ചാലുംമൂട്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ. . തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത മകളും അമ്മയും സുനില്‍കുമാറിനൊപ്പം അഞ്ചാലുംമൂട് വാടകക്ക് താമസിക്കുകയായിരുന്നു.ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി. പിന്നീട് പെണ്‍കുട്ടിയെ മയ്യനാടുള്ള ചേച്ചിയുടെ വീട്ടിേലക്ക് കൊണ്ടുപോകുകയും ഇവിടെെവച്ച് പരിചയത്തിലായ യുവാവിന്റെ വീട്ടിലേയ്ക്ക് ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പെൺകുട്ടിയെ പൊലീസിലേല്പിച്ചു. പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയും നടത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച് പോയ അമ്മയെയും പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു.
Post Your Comments