ജമ്മു കാശ്‌മീർ : “അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ ട്രംപ് പോയി അത് പോലെ ബിജെപിയും പോകും”- ജമ്മുവിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേശം പി ഡി പി പ്രസിഡന്റ് മെഹബൂബ മുഫ്തി പ്രതികരിച്ചു .
ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചതെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലാകട്ടെ യുവാക്കള്‍ക്ക് ജോലി ഇല്ല. അവര്‍ ആയുധം കയ്യിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഭീകരവാദികള്‍ അവരുടെ റിക്രൂട്മെന്‍റ് വര്‍ധിപ്പിച്ചെന്നും മെഹബൂബ പറഞ്ഞു.
ബിജെപി വലിയ വാഗ്ദാനങ്ങളാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയത്. എന്നിട്ടിപ്പോള്‍ കശ്മീരിനെ വില്‍പനക്ക് വച്ചിരിക്കുകയാണ്. ജമ്മു കശ്മീരില്‍ ഇനി മുതല്‍ ആര്‍ക്കും സ്ഥലം വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 മുസ്‍ലിംകള്‍ക്കോ ഹിന്ദുക്കള്‍ക്കോ വേണ്ടിയുള്ളതല്ല, മറിച്ച് ജമ്മു കശ്മീരിന്‍റെ സ്വത്വം സംരക്ഷിക്കാനുള്ളതാണെന്നും മെഹബൂബ പറഞ്ഞു.
Post Your Comments