KeralaLatest NewsIndiaNews

കെ പി യോഹന്നാനും ബിലിവേഴ്സ് ചർച്ചും ; താറാവ് വളർത്തലിൽ തുടങ്ങി ശതകോടീശ്വരനായ കടപ്പിലാരിൽ പുന്നൂസ് യോഹന്നാന്റെ ജീവിത കഥ ഇങ്ങനെ

പത്തനംതിട്ട : ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു . തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് നിന്നുമാണ് നോട്ടുകൾ കണ്ടെത്തിയത്. 1000 ൻ്റെയും 500 ൻ്റെയും നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്.ഇതുവരെ സഭക്ക് കീഴിലെ സ്ഥാപനങ്ങളിൽ നിന്നു മാത്രം 13.5 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Read Also : പുതിയ കോവിഡ് ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച്‌ ടാറ്റ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്

ബിലിവേഴ്സ് ചർച്ചിന്റെ സ്ഥാപകൻ കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെപി യോഹന്നാന്റെ വളർച്ചയ്ക്ക് അരനൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. ശതകോടികളുടെ ആസ്തിയുണ്ട് ഈ സഭയ്ക്ക്.അരനൂറ്റാണ്ടുകൊണ്ട് സഭയ്ക്കുണ്ടായ വളർച്ച ആരെയും അമ്പരപ്പിക്കും. ഗോസ്പൽ ഏഷ്യ എന്ന പേരിലാണ് ബിലിവേഴ്സ് ചർച്ച് ആഗോളതലത്തിൽ അറിയപ്പെടുന്നത്.

അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950 ലാണ് കെപി യോഹന്നാൻ ജനിച്ചത്. മാർത്തോമ വിശ്വാസികളായ ചാക്കോയുടെ കുടുംബത്തിന് അക്കാലത്ത് താറാവ് വളർത്തായിരുന്നു പ്രധാന വരുമാന മാർഗം.

അമേരിക്കയിലേക്ക് വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്. അമേരിക്കയിലെത്തിയ കെപി യോഹന്നാൻ ആത്മീയ രംഗത്തേക്ക് തിരിഞ്ഞു. ജർമൻ സ്വദേശിയായ ഗസാലയെ 1974ൽ ജീവിത പങ്കാളിയായി സ്വീകരിച്ചു. തുടർന്ന് ഭാര്യയോടൊപ്പമായിരുന്നു യോഹന്നാന്റെ സുവിശേഷ വേല.

നീണ്ട പ്രവാസത്തിനു ശേഷം കെപി യോഹന്നാനും കുടുംബവും 1983 ൽ തിരുവല്ല നഗരത്തിനു സമീപമുള്ള മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം കെട്ടിപ്പൊക്കി. അവിടെ നിന്നും ആത്മീയ യാത്ര എന്ന റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങി. അതിൽ നിന്നാണ് ഇന്നത്തെ കെപി യോഹന്നാനിലേക്കുള്ള വളർച്ച ആരംഭിക്കുന്നത്.

കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെപി ചാക്കോ, കെപി യോഹന്നാൻ, കെപി മാത്യൂസ് എന്നീ മൂന്ന് സഹോദരൻമാർ ചേർന്ന് രൂപീകരിച്ച ട്രസ്റ്റാണ് വളർന്ന് പന്തലിച്ചത്. ഇത് ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യയെന്നും 1991 ൽ ഹോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും ട്രസ്റ്റ് രൂപാന്തരപ്പെട്ടു. .

ഗോസ്പൽ ഏഷ്യക്ക് വിവിധ സ്ഥലങ്ങളിലായി ഏഴായിരം ഏക്കറിലധികം ഭൂമിയുണ്ട്. നിയമക്കുരുക്കിൽ പെട്ട ചെറുവള്ളി എസ്റ്റേറ്റ് (2263 ഏക്കർ) ഗോസ്പൽ ഏഷ്യയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് ഹാരിസൺ മലയാളത്തിൽ നിന്നും വാങ്ങിയതായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും കെപി യോഹന്നാന് നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതിനായിരം ഏക്കറിൽ അധികം ഭൂമിയാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളത്. 10 രാജ്യങ്ങളിലായി തങ്ങൾക്ക് 35 ലക്ഷം വിശ്വാസികളുണ്ടെന്നാണ് സഭയുടെ അവകാശവാദം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button