ന്യൂഡല്‍ഹി : ചൈനയെ വലച്ച് ഇന്ത്യയുടെ തീരുമാനം,ശത്രുക്കളുടെ പേടിസ്വപ്നമായ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പൈന്‍സിനും. ചൈനയുമായി പ്രാദേശികമായി തര്‍ക്കം നേരിടുന്ന രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഫിലിപ്പീന്‍സുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്തിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം സംബന്ധിച്ച സംയുക്ത കമ്മീഷന്റെ നാലാമത്തെ യോഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് സെക്രട്ടറി തിയോഡോറോലോക്‌സിനും പങ്കെടുത്തു. കിഴക്കന്‍ രാജ്യങ്ങളുമായി പ്രത്യേകിച്ച് ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ രൂപം കൊടുത്തിട്ടുള്ള ആക്ട് ഈസ്റ്റ് പോളിസിയുടെ പോര്‍മുന കൂര്‍പ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് മോദി സര്‍ക്കാരിന്റെ പുതുനീക്കം. അമേരിക്കയുടെ സഖ്യകക്ഷി കൂടിയായ ഫിലിപ്പീന്‍സുമായി ഇന്ത്യയുടെ ബന്ധം ശക്തമാവുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക പ്രതിരോധ മേഖലയിലും സഹകരണം
ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയുടെ കരുത്തേറിയ ബ്രഹ്മോസ് മിസൈലുകള്‍ സ്വന്തമാക്കാന്‍ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള രാജ്യം കൂടിയാണ് ഫിലിപ്പീന്‍സ്. 2019ല്‍ ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നീണ്ടു പോവുകയായിരുന്നു. മറ്റൊരു ആസിയാന്‍ രാജ്യമായ വിയറ്റ്‌നാമും ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും ചൈനയുമായി സമുദ്രാതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രഹ്മോസ് മിസൈല്‍ കൈമാറ്റത്തെ ഏറ്റവും ഉത്കണ്ഠയോടെ കാണുന്നത് ചൈനയാണെന്നതില്‍ തര്‍ക്കമില്ല.
Post Your Comments