ചണ്ഡീഗഢ്: ദീപാവലിയ്ക്ക് പടക്കങ്ങള്‍ പൊട്ടിയ്ക്കാം.,പുതിയ ഉത്തരവ് ഇങ്ങനെ. ദീപാവലി ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്ക് പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ അനുമതി നല്‍കി ഹരിയാന സര്‍ക്കാര്‍. പടക്കം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇളവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.
Read Also : ചൈനയെ വലച്ച് ഇന്ത്യയുടെ തീരുമാനം : ശത്രുക്കളുടെ പേടിസ്വപ്‌നമായ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പൈന്‍സിനും
രാജ്യം നേരിടുന്ന വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയത്. ഹരിയാനയെ കൂടാതെ മറ്റ് പല സംസ്ഥാനങ്ങളിലും വില്‍പ്പനയ്ക്കും ഉപയോഗങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലവില്‍ വന്നതോടെ പടക്ക വിപണിയില്‍ കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഒട്ടേറെ പടക്ക വ്യാപാരികളും തൊഴിലാളികളും പുതിയ നിയന്ത്രണത്തില്‍ ദുരിതത്തിലായിട്ടുണ്ട്.
Post Your Comments