ന്യൂഡല്‍ഹി : ഇന്ത്യയില്‍ ദീപാവലി ആഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം. വിപണിയില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ വില്‍പ്പന തകൃതിയായതോടെ ചൈനീസ് വസ്തുക്കള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ ക്യാംപയിന്‍. ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് എതിരെയുളള നീക്കത്തിന്റെ ഭാഗമായി ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രചാരണം നടന്നിരുന്നു. ബോയ്കോട്ട് ചൈന എന്ന പേരില്‍ സോഷ്യല്‍ മീഡിയ ആ ക്യാംപെയ്ന്‍ ഏറ്റെടുക്കുകയുണ്ടായി. മാത്രമല്ല സ്വദേശീയമായ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആത്മനിര്‍ഭര്‍ഭാരത് എന്ന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു.
ദീപാവലിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ വിപണികള്‍ ഒരുങ്ങിയിരിക്കുകയാണ്. അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുമ്പോഴും വിപണിയില്‍ ചൈനീസ് ഉല്‍പ്പനങ്ങളുടെ കുത്തക തന്നെയാണ് ഈ ദീപാവലിക്കാലത്ത് ദൃശ്യമാകുന്നത്. ഇതോടെ രാജ്യത്ത് വീണ്ടും ചൈനീസ് ഉത്പ്പന്ന ബഹിഷ്‌കരണ ക്യാംപയിന്‍ ശക്തിപ്പെടുകയാണ്
Post Your Comments