തിരുവനന്തപുരം : അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് ചുമതലയേല്‍ക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ വൈസ് പ്രസിഡന്റാകുന്നത്. ലോകത്തിന്റെ നെറുകയില്‍ ഒരു വനിതയെത്തുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും സ്ത്രീകള്‍ക്കാകെ ലഭിക്കുന്ന ധൈര്യമാണെന്നും പ്രതീക്ഷയാണ് കമലാ ദേവി ഹാരിസെന്നും അവര്‍ പറയുന്നു.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ സന്തോഷം പ്രകടിപ്പിച്ചത്. പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ സ്റ്റീവ് പെറിയുടെ വിഖ്യതമായ ലോകത്ത് എവിടെയോ പ്രതീക്ഷയുണ്ട് എന്ന വരി ഉദ്ധരിച്ചാണ് ശോഭാ സുരേന്ദ്രന്‍ സന്തോഷം പ്രകടിപ്പിച്ചത്.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കമലാ ദേവി ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകുമ്പോള്‍, ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് ആ വാര്‍ത്ത സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയുമാണ്. 231 വര്‍ഷമെടുത്തു അമേരിക്കയില്‍ ഒരു സ്ത്രീക്ക് ആ പദവിയില്‍ എത്താന്‍ എന്നത് ലോകമകമാനമുള്ള ലിബറലുകളുടെ ജീര്‍ണത കൂടി വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് അതിശയോക്തിയാകില്ല. ഇന്ത്യയില്‍ ഉമാ ഭാരതിയും സുഷമ സ്വരാജും ഷീല ദിക്ഷിത് പോലും അധികാരത്തിന്റെ തലപ്പത്തെത്തുന്നത് പൊതുവെ യാഥാസ്ഥിതിക സ്വഭാവമുള്ള ഹിന്ദി ഹൃദയഭൂമിയിലാണ്. കമലാ ഹാരിസിന്റെ സ്ഥാനലബ്ദിയില്‍ പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ സ്റ്റീവ് പെറിയുടെ വിഖ്യാതമായ ‘Somewhere in the world there’s hope’ എന്ന വരിയാണ് ഓര്‍ക്കുന്നത്. ലോകത്തിന്റെ നെറുകയില്‍ ഒരു വനിതയെത്തുമ്പോള്‍ സന്തോഷം തോന്നുന്നു. സ്ത്രീകള്‍ക്കാകെ ലഭിക്കുന്ന ധൈര്യമാണ്, പ്രതീക്ഷയാണ് കമലാ ദേവി ഹാരിസ്.
Post Your Comments