തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സമരത്തിനൊരുങ്ങി പി എസ് സി റാങ്ക് പട്ടികയിലെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ.നിയമനങ്ങൾ നടത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടികാട്ടുന്നു. തിരഞ്ഞടുപ്പ് ദിവസം ഉദ്യോഗാർഥി സംഘടനകളുടെ നേത്യത്വത്തിൽ നിരാഹാരം നടത്തും.സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം വെറും വാക്കായെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം ചെയ്യാൻ ഒരുങ്ങുന്നത്.
Read Also : ഷിപ്പിംഗ് മന്ത്രാലയം പുനഃര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
പിഎസ് സി നിയമനങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യക്ഷ സമരം രാഷ്ട്രീയമായും തിരിച്ചടിയാകും. പിഎസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ദ്ധിച്ചത് മാദ്ധ്യമങ്ങള്‍ അടുത്തിടെ സജീവമായി പുറത്തുകൊണ്ടുവന്നിരുന്നു.
Post Your Comments