ന്യൂഡല്‍ഹി: ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് ഇന്ന് 94-ാം ജന്മദിനം. വിരലില്‍ എണ്ണാവുന്ന അംഗ സംഖ്യയില്‍ നിന്നും രാജ്യം ഒറ്റയ്ക്ക് ഭരിക്കാന്‍ ബിജെപിയെ പാകപ്പെടുത്തിയ പ്രിയ നേതാവിന് ജന്മദിനാശംസകള് നേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ച് കാല് തൊട്ട് വന്ദിച്ചു.
തുടര്‍ന്ന് നടന്ന ലളിതമായ ആഘോഷത്തില്‍ അദ്വാനിയുടെ കൈ പിടിച്ച് മോദി കേക്ക് മുറിക്കുന്നതിന്റെയും പരസ്പരം മധുരം നല്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൂര്‍ണമായും കാവി നിറത്തിലുള്ള വസ്ത്രമണിഞ്ഞ പ്രധാനമന്ത്രി മറ്റ് നേതാക്കളോടൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
രാവിലെ തന്നെ അദ്വാനിയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരിലൂടെ രാജ്യത്തിന്റെ വികസനം സാധ്യമാക്കിയതില്‍ അദ്വാനി പ്രധാന പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. അദ്വാനിയുടെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
#WATCH Delhi: Prime Minister Narendra Modi visits senior BJP leader Lal Krishna Advani’s residence to celebrate latter’s birthday today.
Union Home Minister Amit Shah and BJP President JP Nadda also present. https://t.co/RVEDaIzhqj pic.twitter.com/sMlrarfo8O
— ANI (@ANI) November 8, 2020
Post Your Comments