
ജമ്മു: ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി പുനഃസ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട് രൂപീകൃതമായ “പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്‌കര്‍ ഡിക്ലറേഷ”ന്റെ (പി.എ.ജി.ഡി) ജമ്മുവിലെ ആദ്യയോഗം മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ളയുടെ വസതിയില്‍ ആരംഭിച്ചു. മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, സി.പി.എം. നേതാവ് എം.വൈ. തരിഗാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എന്നാൽ ഗുപ്കര്‍ സഖ്യത്തിനെതിരെ ജമ്മുകശ്മീരില്‍ പ്രതിഷേധം ശക്തം. നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ ദോഗ്ര സമുദായ സംഘടനയായ ദോഗ്രാ ഫ്രണ്ട് പ്രതിഷേധമുയര്‍ത്തിക്കൊണ്ട് തെരുവിലിറങ്ങി. ദേശീയ പതാക കൈകളിലേന്തിയായിരുന്നു പ്രകടനം.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള താഴ്‌വരയില്‍ റാലി നടത്തിയിരുന്നു. കശ്മീരിന് പ്രത്യേക പദവി തിരികെ വാങ്ങി നല്‍കിയ ശേഷമേ താന്‍ മരിക്കുകയുള്ളുവെന്ന് അബ്ദുള്ള പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ദോഗ്രാ ഫ്രണ്ട് രംഗത്തുവന്നിരിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി നല്‍കണമെന്ന് അവകാശപ്പെടുന്ന ഗുപ്കര്‍ മുന്നണിയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഭാഗമാണ്. സിപിഎം കശ്മീര്‍ ഘടകം സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി സഖ്യത്തിന്റെ കണ്‍വീനറാണ്.
Post Your Comments