ന്യൂഡല്‍ഹി: പ്രായമായവരില്‍ നടത്തിയ പരീക്ഷണവും പൂര്‍ണവിജയം: വിതരണാനുമതി ലഭിച്ചാല്‍ കൊറോണ വാക്സിന്‍ അടുത്തമാസം. ഓക്സ്ഫഡ് സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന കൊറോണ വാക്സിനാണ് പരീക്ഷണത്തില്‍ പൂര്‍ണ വിജയം കൈവരിച്ചിരിക്കുന്നത്. വിതരണാനുമതി ലഭിച്ചാല്‍ അടുത്തമാസം ഉപയോഗിച്ച് തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എംഡി. ഇതുവരെയുള്ള പരീക്ഷണം പൂര്‍ണവിജയമാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍ വാക്സിന്‍ ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ വാക്സിന്‍ റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പ്രായമായവരില്‍ നടത്തിയ വാക്സിന്‍ പരീക്ഷണവും പൂര്‍ണവിജയമാണ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണവും അടുത്തമാസത്തോടെ പൂര്‍ത്തിയാകും.
Post Your Comments