തിരുവനന്തപുരം: ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സത്രീകള്‍ക്കും അനുകൂലമായ നിലപാടുമായി മാര്‍ത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് രംഗത്ത്. വൈദികരാകാന്‍ ട്രാന്‍സ് വ്യക്തികള്‍ മുന്നോട്ടു വന്നാല്‍ എതിര്‍ക്കില്ലെന്നും വനിതകള്‍ക്കും പൗരോഹിത്യപദവിയിലെത്താമെന്നും ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംവരണക്രമം മാറണമെന്നും കഴിവും അവസരങ്ങളും കിട്ടിയവര്‍ മാറി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments