വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള എല്ലാ ലോകരാഷ്ട്രങ്ങളുടേയും കണ്ണുകള്‍ ബൈഡനിലേയ്ക്ക്.. ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതും. യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ വൈറ്റ് ഹൌസിലേക്ക് പ്രവേശിക്കുന്നതോടെ നിര്‍ണ്ണായക മാറ്റങ്ങളാണ് യുഎസില്‍ സംഭവിക്കുകയെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ കുടിയേറ്റ നയം ബൈഡന്‍ തിരുത്തിയെഴുതി സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ചില നടപടികള്‍ വേഗത്തില്‍ റദ്ദാക്കാന്‍ കഴിയുമെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ അനേകം മാറ്റങ്ങള്‍ പഴയപടിയാക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ എടുത്തേക്കാം. കുടിയേറ്റ നിയമത്തില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍.
ജോ ബൈഡന്‍ വൈറ്റ് ഹൌസിലെത്തുന്ന ആദ്യ ദിനത്തില്‍ തന്നെ യുഎസ് കോണ്‍ഗ്രസിലേക്ക് ഇമ്മിഗ്രേഷന്‍ ബില്‍ അയയ്ക്കുമെന്നാണ് കരുതുന്നത്. ഇത് അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്ന 11 മില്യണ്‍ കുടിയേറ്റക്കാര്‍ക്ക് യുഎസ് പൌരത്വം ലഭിക്കുമെന്നാണ് ക്യാമ്പയിന്‍ ഉദ്യോഗസ്ഥര്‍ റോയിറ്റേഴ്‌സിനോട് പ്രതികരിച്ചു. കുട്ടികളായി രാജ്യത്ത് പ്രവേശിച്ച് അനധികൃതമായി താമസിച്ച് വരുന്നവരുടെ നിലയും ബില്ലില്‍ പരിഗണിക്കും. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ആരംഭിച്ച ഡിഫെര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് (DACA) പ്രോഗ്രാമില്‍ ഏകദേശം 644,000 സ്വപ്നക്കാര്‍ക്ക് നാടുകടത്തലും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നു.
പ്രസിഡന്റായി അധികാരത്തിലെത്തി ആദ്യത്തെ ദിവസം തന്നെ ട്രംപ് 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിക്കും. ഇതില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. 2017ല്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തുന്നത്. യുഎസ് ഭരണകൂടം പലതവണ ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിനിടെയുള്ള നിയന്ത്രണങ്ങളാണ് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കുടിയേറ്റക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള വിലക്കാണ് ഇതില്‍ ഒന്ന്. ബ്രസീല്‍, ചൈന, യൂറോപ്പ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് വ്യാപനത്തോടെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രാവീണ്യമുള്ള വിദേശികളായ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് ഒരു കൂട്ടം നിയമങ്ങളാണ് ട്രംപ് പ്രാലബല്യത്തില്‍ വരുത്തിയിട്ടുള്ളത്. ഈ നിയന്ത്രണം അനുസരിച്ച് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉയര്‍ന്ന മിനിമം വേതനമാണ് ലഭിക്കുക. ട്രംപ് കൊണ്ടുവന്നിട്ടുള്ള ചട്ടങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തുമോ എന്ന് വ്യക്തമല്ല. എച്ച്1ബി വിസ പരിഷ്‌കരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
Post Your Comments