പട്ന: ബീഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ വെടിയേറ്റു മരിച്ചു. പൂര്‍ണിയ ജില്ലയിലെ ദംദാഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വോട്ടെടുപ്പ് നടക്കുന്ന ആര്‍ജെഡി സ്ഥാനാര്‍ത്ഥി ബിട്ടു സിങ്ങിന്റെ സഹോദരനെ അജ്ഞാതര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബെനി സിംഗ് നിയോജകമണ്ഡലത്തിലെ ബൂത്തില്‍ നിന്ന് മറ്റൊരു ബൂത്തിലേക്ക് മാറുകയായിരുന്നു. സര്‍സി ഗ്രാമത്തിലെ ഒരു പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ മൂന്നോ നാലോ അക്രമികള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ബെനി സിംഗ് മരണപ്പെട്ടു.
അനുകൂലികള്‍ ഉടന്‍ തന്നെ ബെനിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഡോക്ടര്‍മാരുടെ സംഘമാണ് മരണപ്പെട്ടത് സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും കൊലയാളികളെ പിടികൂടാന്‍ ഒരു സംഘത്തെ നിയോഗിച്ചതായും ഐഎഎന്‍എസ് റിപ്പോര്‍ട്ട്. ബിറ്റു സിങ്ങിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇളയ സഹോദരനും ചില ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൂര്‍ണയിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
Post Your Comments